NEWS
ബസിനുള്ളിൽ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ മലപ്പുറം സ്വദേശി അറസ്റ്റിൽ
07/01/2025 08:12 AM IST
nila

ബസിനുള്ളിൽ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയെ ആണ് കോഴിക്കോട് നടക്കാവ് പൊലീസ് പിടികൂടിയത്. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലെ ഹസ്സനിലേക്ക് പോകുകയായിരുന്ന കർണാടക ട്രാൻസ്പോർട്ട് ബസിനുള്ളിൽവച്ചാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.
കോട്ടയം സ്വദേശിനിയായ പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ഇന്ന്പുലർച്ചെ ആയിരുന്നു സംഭവം. ബസ് കോഴിക്കോട് എത്തിയപ്പോൾ പെൺകുട്ടി പരാതിപ്പെടുകയായിരുന്നു. എടപ്പാളിനും കോഴിക്കോടിനും ഇടയിൽ വച്ച് മോശം രീതിയിൽ പെരുമാറി എന്നാണ് പത്തൊൻപതുകാരിയുടെ പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










